വളപട്ടണം: ക്വാട്ടേഴ്സിന്റെ പിൻവാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടഷ്‌ടാവ് ആഭരണങ്ങളും പണവും കവർന്നു. തമിഴ്‌നാട് മാവട്ടം സ്വദേശി സുബ്രഹ്മണ്യം (60) താമസിക്കുന്ന അഴീക്കോട് കച്ചേരിപ്പാറ ജുമാ മസ്ജിദിന് സമീപത്തെ വാടക ക്വാട്ടേഴ്‌സിലാണ് മോഷണം നടന്നത്.


മുറിയിലുണ്ടായിരുന്ന ബാഗിന്റെ പൂട്ട് പൊളിച്ച് മൂന്ന് പവൻ്റെ മാല, 10,000 രൂപ വിലവരുന്ന വെള്ളി അരഞ്ഞാണം, 7,000 രൂപ വില വരുന്ന വെള്ളി പാദസരം, 2,000 രൂപ വില വരുന്ന വെള്ളി ബ്രേസ്ലെറ്റ്, 3,000 രൂപ ചപണം എന്നിവയാണ് കവർച്ചക്കിരയായത്.
ഈ മാസം 25-ന് രാവിലെ 8.30നും 4.45നും ഇടയിലാണ് സംഭവം നടന്നതെന്ന് പരാതി പറയുന്നു. ആകെ ഏകദേശം 2,32,000 രൂപയുടെ നഷ്ടമാണ് സംഭവിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് വളപട്ടണം പോലിസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
Burglary breaks into quarters, jewellery and cash worth Rs 2 lakh stolen